Skip to main content

Posts

Showing posts from February, 2019

ആദ്യമായി ഒരു സൗദി പൗരനു ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്ന്..

ഇന്ത്യാ സന്ദർശനത്തിനു സൗദി കിരീടാവകാശി എത്തിയ സന്ദർഭത്തിൽ ഇന്ത്യയും സൗദിയും തമ്മിലുള്ള പല പഴയ കാല ബന്ധങ്ങളുടെയും ആഴം മനസ്സിലാക്കുന്ന പല രേഖകളും വിവിധ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.
കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വാർത്തയായിരുന്നു സൗദി പൗരനായ ഒരാൾക്ക് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്നാണെന്നുള്ള കാര്യം. 1922 ഡിസംബറിൽ അഥവാ 97 വർഷങ്ങൾക്കു മുംബാണു ഇന്ത്യയിൽ നിന്ന് സൗദി പൗരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത്. 1914 ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമായിരുന്നു റിയാദുകാരനായ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ബാഹൂസിനു ലൈസൻസ് അനുവദിച്ചത്. ആ സമയത്ത് ലൈസൻസ് ഇഷ്യു ചെയ്യാനുള്ള ചെലവ് 10 രൂപയും പുതുക്കാനുള്ള ചെലവ് 2 രൂപയുമായിരുന്നു എന്ന് ലൈസൻസിൽ തന്നെ രേഖപ്പെടുത്തിയതായി കാണാം.

കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം

ഓർമ്മത്താളിൽ മങ്ങിപ്പോയ ഒലന്തക്കളരി. (കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം) 350-ാം വാർഷിക സെമിനാർ പ്രബന്ധം.


കേരളത്തിൽ വൈദേശികആധിപത്യത്തിന്റെ കാലഘട്ടത്തിലുണ്ടായ സംസ്കാരിക സമന്വയത്തിന്റെ നല്ല ഫലങ്ങൾ ഉളവായത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണെന്നത് തർക്കമറ്റ വസ്തുതയാണ്. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാമുഖ്യം കൈവന്നിരുന്നു. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമെന്ന നിലയിൽ മലബാറിലും മേൽക്കോയ്മ എന്ന നിലയിൽ തിരുവിതാംകൂറിലുമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണസ്വാധീനം, അതതിടങ്ങളിൽ ആംഗ്ലിക്കൻ മിഷണറിമാർ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഭാഷാപഠന രംഗത്ത് മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിനുള്ള സാഹചര്യമുളവാക്കി. മലബാറിൽ ബാസൽ മിഷനും ദക്ഷിണ തിരുവിതാംകൂറിൽ എൽ.എം.എസും മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയത്ത് സി.എം.എസും ഈ മേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ നിലവിൽ പഠനവിധേയമായിട്ടുള്ളതാണ്. കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി AD 1817-ൽ കോളജ് ആരംഭിച്ചതും സി.എം.എസ് കോളജായി വളർന്ന് രണ്ടു നൂറ്റാണ്ടുകാലമായി വിദ്യാഭ്യാസരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്…