Skip to main content

Posts

Showing posts from November, 2018

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം. കേരളീയ ജീവിതത്തിന്‍്റെ എല്ലാ മേഖലകളിലും സ്വാധീനംചെലുത്തുന്നവയാണ് നമ്മുടെ പത്രങ്ങള്‍. പത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ധാരാളം സാംസ്കാരികനായകരും സാമൂഹ്യപരിഷ്കര്‍ത്താക്കളുമുള്ള നാടാണ് കേരളം. കേസരി ബാലകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പത്രാധിപര്‍ കെ. സുകുമാരന്‍, കൗമുദി ബാലകൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍ അങ്ങനെ ധാരാളം പേരുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രമായ ബംഗാൾ ഗസറ്റ് ( കൊൽക്കത്ത 1780) പുറത്തുവന്നു 67 വർഷം കഴിഞ്ഞാണു് മലയാളത്തിലെ ഒന്നാമത്തെ പത്രം ആരംഭിച്ചത്. സര്‍ക്കസ്സിനും ക്രിക്കറ്റിനും ബേക്കറിക്കും പേരുകേട്ട തലശ്ശേരി തന്നെയാണ് കേരളത്തിലെ പത്ര പ്രവര്‍ത്തനത്തിന്റെയും ഉത്ഭവ കേന്ദ്രം. മലയാളഭാഷക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമ്മൻ പാതിരിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് തലശ്ശേരി…