Skip to main content

Posts

Showing posts from July, 2018

വിജയം ആഗ്രഹിക്കുന്ന സംരംഭകര്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ഓരോ വ്യക്തിയുടെയും ചിന്തയില്‍ നിന്നാണ് ഓരോ സംരംഭവും പിറവിയെടുക്കുന്നത്. മനസില്‍ തെളിഞ്ഞ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ തന്നെ വീട്ടുകാരില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ഒരുപാട് ഉപഭേശങ്ങളെത്തും. ബിസിനസില്‍ യാതൊരു മുന്‍പരിചയമോ അറിവോ ഇല്ലാത്തവരാകും അവരില്‍ ഏറെയും.അതുകൊണ്ടുതന്നെ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഉപദേശങ്ങള്‍ക്ക് പഞ്ഞമുണ്ടാകില്ല. അവയ്ക്കൊന്നും അധികം ചെവി കൊടുക്കാതിരിക്കുക. ചെയ്യാവുന്ന കാര്യം ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നതാണ്. ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിനു സഹായകമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതി പരമാവധി മനസിലാക്കുക. അമിതമായ ചിന്തയും കണക്കുകൂട്ടലുകളും ബിസിനസ് തുടങ്ങാനുള്ള ധൈര്യം ചോര്‍ത്തുമെന്ന് അറിയുക. സംരംഭകനാകാനുള്ള തീരുമാനം മനസില്‍ ഉറപ്പിച്ചെങ്കില്‍ തുടര്‍ന്നു വായിക്കാം. സംരംഭം വിജയകരമാക്കാന്‍ ഉതകുന്ന അഞ്ച് ലളിതമായ മാര്‍ഗങ്ങള്‍ വിവരിക്കുകയാണിവിടെ.

1. ബിസിനസ് പ്ലാന്‍ തയ്യാറാക്കുക
ഇതേറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സംരംഭത്തോടുള്ള വൈകാരിക അടുപ്പം അത്യാവശ്യം തന്നെ. സ്വന്തമായി ചെയ്ത് വിജയിപ്പിക്കാനാവും എന്നുള്ള പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്…