Skip to main content

Posts

Showing posts from May, 2018

കൊച്ചി /തിരുവിതാംകൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി സൂചിപ്പിക്കുന്ന സർവ്വേ കല്ല്

ചരിത്രത്താളുകളിൽ ഇടം നേടിയ ശിലാസ്‌തൂപം... കൊച്ചി /തിരുവിതാംകൂർ നാട്ടു രാജ്യങ്ങളുടെ അതിർത്തി സൂചിപ്പിക്കുന്ന ഫലകമാണ് ഈ സർവ്വേ കല്ല്..
കൊതി കല്ല് എന്ന നാമത്തിലും ഈ കല്ല് അറിയപ്പെട്ടിരുന്നു, ഒരു വശത്ത് കൊച്ചി രാജ്യത്തെ സൂചിപ്പിക്കുന്നതിനായ് "കൊ"എന്നും മറ്റു ഭാഗത്ത് തിരുവിതാംകൂർ രാജ്യത്തെ സൂചിപ്പിക്കുന്നതിനായ് "തി" എന്നും രേഖപെടുത്തിയിട്ടുണ്ട്.  പുത്തൽചിറ എന്ന ഗ്രാമം (ഇരിങ്ങാലക്കുടക്കും മാളക്കും ഇടയിൽ ഉള്ള ഗ്രാമം) മാത്രം തിരുവിതാംകൂർ രാജ്യത്തിന്റെ കൈവശം ആയിരുന്നു (1761ൽ കോഴിക്കോട് സാമൂതിരിയുടെ ആക്രമണത്തെ എതിർത്തു തോൽപ്പിക്കുന്നതിൽ കൊച്ചി രാജ്യത്തെ തിരുവിതാംകൂർ സഹായിച്ചിരുന്നു യുദ്ധത്തിൽ വിജയിച്ചത്തിന്റെ സന്തോഷസൂചകമായി തിരുവിതാംകൂർ പട്ടാളത്തിന്റെ കമാണ്ടതായിരുന്ന ദിവാൻ അയ്യപ്പൻമാർത്താണ്ഡ പിള്ളക്ക് പുത്തൻചിറ ഗ്രാമം സമ്മാനിച്ചു തുടർന്ന് ദിവാൻ ഈ ഗ്രാമത്തെ തിരുവിതാംകൂർ രാജാവിനു സമർപ്പിക്കുകയും ചെയ്തു.
അതു കൊണ്ടാണ് പുത്തൻചിറ ഗ്രാമം മാത്രം തിരുവിതാംകൂർ രാജ്യം ആയി) ആയതിനാൽ കൊച്ചി രാജ്യത്താൽ ചുറ്റപ്പെട്ടു കിടന്ന തിരുവിതാംകൂർ ഭൂപ്രദേശം ആയിരുന്നു പുത്തൻചിറ ഗ്രാമം. അന്നെത്തെ കാലത്ത് ഈ …

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നവരോട് ഒരു മുന്നറിയിപ്പ്…!

ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ് . അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു ,… അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല . പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും . അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട് 1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് .മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ ‘ഒരു സാധാരണ പ്രവാസിക്ക് ‘പൊതുവേ സാധിക്കുകയും ഇ…