Skip to main content

അനാർക്കലി


മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.സലിം അനാർക്കലിയിൽ അനുരക്തനായതറിഞ്ഞ് ചക്രവർത്തി കോപാകുലനായി. സലിമിൽ നിന്നകന്നില്ലെങ്കിൽ മരണശിക്ഷ നൽകുമെന്ന അക്ബറുടെ ഭീഷണിക്കു മുന്നിലും അവൾ കുലുങ്ങിയില്ല. ചക്രവർത്തി അവളെ ജീവനോടെ തുറുങ്കിലടച്ച് കല്ലുപടുത്തു. സലിം രക്ഷിക്കാനെത്തിയപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. 

മാതളനാരകമൊട്ട് എന്നാണ് അനാർക്കലി എന്ന വാക്കിന് അർഥം. അനാർക്കലിയുടെ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് .  പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത് എന്നാണ് കരുതപ്പെടുന്നത്. അനാർക്കലിയുടെ ശരീരാവശിഷ്ടങ്ങൾ ഇതിൽ അടക്കം ചെയ്തതായും കരുതപ്പെടുന്നു.

ഈ ശവകുടീരം അനാർക്കലിയുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ ശവകുടീരം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1611-ൽ ഇവിടം സന്ദർശിച്ച ഒരു ഇംഗ്ലീഷ് വ്യാപാരി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ശവകുടീരം, രഞ്ജിത് സിങ്ങിന്റെ കീഴിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറയുടെ ഭാര്യയുടെ വസതിയായായിരുന്നു. വെഞ്ചുറയുടെ വസതിയായിരുന്ന വെഞ്ചുറ ഹൗസ് ഇതിന്റെ തൊട്ടടുത്താണ്. ബ്രിട്ടീഷ് അധീനകാലത്ത് (1846-നു ശേഷം) ഈ പ്രദേശം റെസിഡന്റിന്റെ ഗുമസ്തന്മാരുടെ കാര്യാലയവും താമസസ്ഥലവുമായി മാറിയിരുന്നു. അക്കാലത്ത് ഈ ശവകുടീരം സിവിൽലൈൻസ് എന്നറിയപ്പെട്ട ആ മേഖലയിലെ പള്ളിയാക്കി മാറ്റിയിരുന്നു. 1891-ൽ പഞ്ചാബ് ആർക്കൈവ്സിന്റെ കാര്യാലയമാക്കി. ഇന്നും ഈ നിലയിൽ തുടരുന്നു. ഈ ശവകുടീരത്തിന്റെ മദ്ധ്യഭാഗത്തായിരുന്ന ശവക്കല്ലറ, പിൽക്കാലത്ത് മാറ്റിസ്ഥാപിച്ചിരുന്നു.


Comments

Popular posts from this blog

ജിദ്ദയിൽ ഭീമൻ സൈക്കിളിനെക്കുറിച്ച് അറിയാം…!!!

ജിദ്ദ : ജിദ്ദയിലെ ഫൈസലിയയിലെ ഭീമൻ സൈക്കിൾ ചിത്രത്തിലെങ്കിലും ഒരിക്കലെങ്കിലും കാണാത്തവരുണ്ടാകില്ല.
ജിദ്ദയുടെ തെരുവുകളിൽ കാണുന്ന നിരവധി ശില്പകലാരൂപങ്ങളിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നതും ഏറെ അത്ഭുതപ്പെടുത്തുന്നതുമാണു ഈ സൈക്കിൾ. ലോകത്തിലെ ഏറ്റവും വലിയ ബൈ സൈക്കിൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.നിർമ്മാണ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ സൈക്കിളായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. 40 വർഷങ്ങൾക്ക് മുംബ്‌ സ്പാനിഷ്‌ ശിൽപി ജൂലിയോ ലവന്റെ രൂപകൽപന ചെയ്തതാണു ഈ ബൈസൈക്കിൾ . ജിദ്ദയിലെ ബവാദിയിലെ പ്രിൻസ്‌ സൗദ്‌ അൽ ഫൈസൽ സ്ടീറ്റിലാണു സൈക്കിൾ സ്ഥിതി ചെയ്യുന്നത്. 15 മീറ്ററാണു സൈക്കിളിന്റെ ഉയരം. കിംഗ് ഫഹദ് റോഡ് ( ഷാറ സിത്തീൻ ) സിഗ്നൽ രഹിതമാക്കുന്ന പദ്ധതിയിൽ പാലം നിർമ്മിച്ചപ്പോൾ ഈ സൈക്കിൾ അപ്രത്യക്ഷമാകുമെന്ന് സൈക്കിൾ പ്രേമികൾ ഭയന്നിരുന്നെങ്കിലും സൈക്കിളിൻ്റെ സ്ഥാനം മാത്രം മാറ്റി പുന:സ്ഥാപിക്കുകയാണുണ്ടായത്.
കടപ്പാട്: www.livekerala24.com

രാജ്യസഭ തെരഞ്ഞെടുപ്പ് എങ്ങനെ?

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ…

കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം

ഓർമ്മത്താളിൽ മങ്ങിപ്പോയ ഒലന്തക്കളരി. (കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം) 350-ാം വാർഷിക സെമിനാർ പ്രബന്ധം.


കേരളത്തിൽ വൈദേശികആധിപത്യത്തിന്റെ കാലഘട്ടത്തിലുണ്ടായ സംസ്കാരിക സമന്വയത്തിന്റെ നല്ല ഫലങ്ങൾ ഉളവായത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണെന്നത് തർക്കമറ്റ വസ്തുതയാണ്. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാമുഖ്യം കൈവന്നിരുന്നു. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമെന്ന നിലയിൽ മലബാറിലും മേൽക്കോയ്മ എന്ന നിലയിൽ തിരുവിതാംകൂറിലുമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണസ്വാധീനം, അതതിടങ്ങളിൽ ആംഗ്ലിക്കൻ മിഷണറിമാർ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഭാഷാപഠന രംഗത്ത് മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിനുള്ള സാഹചര്യമുളവാക്കി. മലബാറിൽ ബാസൽ മിഷനും ദക്ഷിണ തിരുവിതാംകൂറിൽ എൽ.എം.എസും മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയത്ത് സി.എം.എസും ഈ മേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ നിലവിൽ പഠനവിധേയമായിട്ടുള്ളതാണ്. കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി AD 1817-ൽ കോളജ് ആരംഭിച്ചതും സി.എം.എസ് കോളജായി വളർന്ന് രണ്ടു നൂറ്റാണ്ടുകാലമായി വിദ്യാഭ്യാസരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്…