Skip to main content

Posts

Showing posts from April, 2018

അനാർക്കലി

മുഗൾ രാജകുമാരനായിരുന്ന സലിം (ജഹാംഗീർ) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേർഷ്യൻ നർത്തകിയാണ് അനാർക്കലി. ഇവരുടെ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു . അനാർക്കലിയുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം ലാഹോറിൽ നിലനിൽക്കുന്നുണ്ട്.


സലിം അനാർക്കലിയിൽ അനുരക്തനായതറിഞ്ഞ് ചക്രവർത്തി കോപാകുലനായി. സലിമിൽ നിന്നകന്നില്ലെങ്കിൽ മരണശിക്ഷ നൽകുമെന്ന അക്ബറുടെ ഭീഷണിക്കു മുന്നിലും അവൾ കുലുങ്ങിയില്ല. ചക്രവർത്തി അവളെ ജീവനോടെ തുറുങ്കിലടച്ച് കല്ലുപടുത്തു. സലിം രക്ഷിക്കാനെത്തിയപ്പോഴേക്കും അവൾ മരിച്ചുകഴിഞ്ഞിരുന്നു. 
മാതളനാരകമൊട്ട് എന്നാണ് അനാർക്കലി എന്ന വാക്കിന് അർഥം. അനാർക്കലിയുടെ ശവകുടീരം പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് .  പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിത…