Skip to main content

Posts

Showing posts from February, 2018

പാലിയം കൊട്ടാരം

കൊച്ചിയുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു പാലിയം കൊട്ടാരം. സ്വകാര്യ വസതിയാണ്‌ പാലിയം നാലുകെട്ട്‌. എറണാകുളം ജില്ലയിലെ ചേന്നമംഗലത്താണ്‌ പാലിയം കൊട്ടാരവും നാലുകെട്ടും മാളികകളും ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്‌. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രി എന്ന പദവി വഹിച്ചുവന്നു. കൊച്ചിരാജ്യത്തെ പകുതിയിലേറെ സ്ഥലങ്ങളും പാലിയത്തച്ചന്മാരുടെതായിരുന്നു. 'കൊച്ചിയിൽ പാതി പാലിയം' എന്നൊരു ചൊല്ലുതന്നെയുണ്ട്. കോമിയച്ചൻ I എന്ന പാലിയത്തച്ചൻ പോർച്ചുഗീസുകാർക്കെതിരെ ഡച്ചുകാരെ സഹായിച്ചതിന്റെ പ്രതിഫലമായി ഡച്ചുകാർ നിർമ്മിച്ചുനൽകിയതാണ്‌ പാലിയം കൊട്ടാരം. ഡച്ച്‌ വാസ്തുവിദ്യയും കേരളീയ വാസ്തുവിദ്യയും ഒരുമിച്ചുചേർത്താണ്‌ പാലിയം കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്‌. ഇതിനടുത്തായാണ്‌ നൂറ്റൊന്ന് മാളിക. നൂറ്റിയൊന്ന് കുടുംബങ്ങൾക്ക്‌ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു.  1800 കളിൽ പാലിയത്തച്ചനായിരുന്ന ഗോവിന്ദനച്ചൻ ബ്രിട്ടീഷുകാരുടെ അധീശത്വത്തെ അംഗീകരിച്ചില്ല. കേണൽ മെക്കാളയുടെ ആസ്ഥാനം ഗോവിന്ദനച്ചന്റെ നേതൃത്വത്തിൽ കൊച്ചിയിലെ നായർപടയാളികൾ …

(വിസ്‌മൃതിയിൽമറഞ്ഞ കൊച്ചി രാജ്യം) Chochin state

1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചകാലത്തു ഇന്ത്യൻ ഭൂഖണ്ഡത്തിൽ ഏതാണ്ട് അഞ്ഞൂറിൽപരം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാനും കിലോമീറ്ററുകൾ മാത്രം വിസ്തൃതിയുള്ള, നാടുവാഴികളാൽ ഭരിക്കപ്പെട്ടിരുന്ന ചെറു രാജ്യങ്ങൾ മുതൽ മഹാരാജാക്കന്മാർ ഭരിച്ചിരുന്ന നിരവധി നാഴികകൾ വിസ്‌തൃതിയുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു.

വിസ്തൃതിയുടെ കാര്യത്തിൽ തീരെ ചെറുതാണെങ്കിലും പ്രബലമായ ഒരു നാട്ടുരാജ്യമായാണ് മധ്യ കേരളത്തിൽ സ്ഥിതിചെയ്തിരുന്ന കൊച്ചി രാജ്യത്തെ അന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കികണ്ടിരുന്നത്.1417 3/4 ചതുരശ്ര നാഴിക മാത്രമായിരുന്നു കൊച്ചി രാജ്യത്തിന്റെ ആകെ വിസ്തൃതി. പക്ഷെ മൈസൂർ, ഹൈദരാബാദ്, തിരുവിതാങ്കൂർ, കാശ്മീർ തുടങ്ങി മുൻനിര നാട്ടുരാജ്യങ്ങളുടെ പട്ടികയിൽ തന്നെ കൊച്ചി രാജ്യത്തിനു ജവാഹർലാൽ നെഹ്രുവിനെപ്പോലുള്ള പ്രമുഖർ സ്ഥാനം നൽകിയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല, ചരിത്ര പരമായി നോക്കുമ്പോഴും സാംസ്‌കാരിക പുരോഗതി യുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴും കൊച്ചി രാജ്യത്തിന്റെ മാഹാത്മ്യം വളരെ വലുതായിരുന്നു.

കൊച്ചി രാജവംശം അഥവാ പെരുമ്പടപ്പ് സ്വരൂപം ക്രിസ്തുവിനു…