Skip to main content

Posts

Showing posts from January, 2018

എന്താണ് എംആർഐ സ്കാൻ ?(MRI Scan). ഇതിന്‍റെ അപകട സാദ്ധ്യത എത്രത്തോളമാണ്?

എംആർഐ സ്കാനറിൽ പ്രവേശിച്ച രോഗിയുടെ സഹായി ഓക്സിജൻ സിലിണ്ടർ ഇടിച്ചു മരിച്ച ദാരുണമായ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ പല മാധ്യമങ്ങളും പല രീതിയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംആർഐ വളരെ സുരക്ഷിതമായ ഒരു സ്കാനാണെങ്കിലും ഇതിന്റെ അശ്രദ്ധമായ ഉപയോഗം ലോകത്താകമാനം ഇത്തരത്തിലുള്ള അപകടങ്ങൾ ചെറിയ അളവിലാണെങ്കിലും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു മുൻപേ തന്നെ ഒരു മരണമെങ്കിലും ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത് 2001ൽ ന്യൂയോർക്കിൽ വച്ചാണ്. മൈക്കൽ കൊളംബിനി എന്ന ആറു വയസ്സുകാരനെ എംആർഐ സ്കാൻ ചെയ്യുന്നതിനുവേണ്ടി യന്ത്രത്തിൽ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുവന്ന നേഴ്സ് അലൂമിനിയം കൊണ്ട് നിർമ്മിച്ചതെന്നു കരുതപ്പെട്ട ഒരു ഓക്സിജൻ സിലിണ്ടറും കൂടെ കൊണ്ടു വന്നിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് ഇരുമ്പുകൊണ്ട് നിർമ്മിച്ച സിലിണ്ടറായിരുന്നു. സ്കാൻ ചെയ്യാൻ കുട്ടിയെ കിടത്തിയ ഉടനെ ഓക്സിജൻ സിലിണ്ടർ യന്ത്രത്തിനകത്തേക്കു കുതിക്കുകയും കുട്ടിയുടെ തലയിൽ ചെന്ന് ഇടിക്കുകയും ചെയ്തു. ഇതിൽ നിന്നേറ്റ പരിക്കുകളിൽ നിന്ന് ആ ആറു വയസ്സുകാരൻ മരണപ്പെട്ടു. നമ്മുടെ നാട്ടിൽ ഇന്ന്…