Skip to main content

Posts

Showing posts from November, 2017

ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം; ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയ വിജയി

ജാക്ക് മാ, പരാജയങ്ങളെ പടവുകലാക്കിയവിജയി

കേവലം പതിനെട്ടു വർഷം കൊണ്ട്ഒന്നുമില്ലായ്മയിൽ നിന്ന് 37,000 കോടി അമേരിക്കൻ ഡോളർ ആസ്തിയുമായി ലോകത്തിലെ എണ്ണംപറഞ്ഞ കോടീശ്വരന്മാരിൽ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചുകേട്ടിട്ടുണ്ടോ…?
സ്വന്തമായി ഒരു ഇ-മെയിൽ പോലുംഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകൾകൊണ്ട് ദിനംതോറും പത്തു കോടിയോളംആളുകൾ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര ഇന്റർനെറ്റ് അധിഷ്ഠിതകമ്പനികളിൽ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്‌സ് കമ്പനിയുടെ ഉടമയാണ് ജാക്ക്മാ.
സമ്പത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരൻമുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടുവർഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനം…ആലിബാബയെക്കുറിച്ചും, താൻ കടന്നുവന്നവഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേൾക്കൂ…

” എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റിലഹോട്ടലിൽ അമേരിക്കയിൽനിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങൾ ചുറ്റിനടന്നുകാണിക്കാൻ ഒൻപതു വർഷക്കാലം ഞാൻ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതിൽ അത് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.ഒരിക്കൽപ്പ…

സൂര്യകുണ്ഡ് ക്ഷേത്രം - ഗുജറാത്ത്

ആരാലും അറിയപ്പെടാതെ പോയ ഒരു ലോകാത്ഭുതം.. സൂര്യകുണ്ഡ്. പേര് സൂചിപ്പിക്കുന്നത് പോലെ സൂര്യ ദേവന് വേണ്ടി പണി കഴിപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഷ്പാവതി നദിയുടെ തീരത്താണ് ഈ അത്ഭുത നിര്‍മ്മിതി സ്ഥിതി ചെയ്യുന്നത്. എ.ഡി 1026-27 ല്‍ ചാലൂക്യ രാജവംശത്തില്‍പ്പെട്ട ഭീമ ഒന്നാമന്‍ (വിക്രം സാവന്ത്) രാജാവാണ്‌ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.

ഇപ്പോള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോ പൂജയോ നടക്കുന്നില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതൊരു സംരക്ഷിത സ്മാരകമായി പരിചരിച്ചുവരികയാണ്.

1024-25 കലയാലവില്‍ മഹമൂദ് ഘസ്നി തന്റെ 20,000 ത്തോളം പട്ടാളക്കാരുമായെത്തി ഭീമയുടെ രാജ്യം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്താനകണം ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് ചരിത്രകാരന്‍ എ.കെ മജുംദാര്‍ അഭിപ്രായപ്പെടുന്നു.

പ്രധാന പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്ന ഗുഥ മണ്ഡപം, സഭാ മണ്ഡപം-അസംബ്ലി ഹാള്‍, കുണ്ഡം-കുളം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഹാളുകളില്‍ നിരവധി കൊത്തുപണികളും തൂണുകളും കാണാം. കുളത്തിലേക്ക് …