Skip to main content

Posts

Showing posts from October, 2017

വീട്ടിലിരുന്നു മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാം

വീട്ടില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്ത് സമ്പാദിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് കല്ല്യാണം കഴിഞ്ഞ സ്ത്രീകള്‍. വെറുതെ ഇരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ് ഇന്ന് ഏവരും അതുകൊണ്ട് തന്നെ പുറത്ത് ജോലി ചെയ്യാന്‍ പോകാന്‍ പറ്റിയില്ലെങ്കിലും വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ് ഓണ്‍ ലൈന്‍ ആയിട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് എല്ലാവര്‍ക്കും അറിയണം. സാമ്പത്തിക ഘടകങ്ങളേക്കാള്‍, സ്ത്രീ തൊഴിലെടുക്കുന്നത് സാമൂഹികവും മാനസികവുമായ ഒട്ടേറെ ഘടകങ്ങളെ സ്വാധീനിക്കുന്നു. കേരളത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാല്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീകള്‍ തന്നെയാണ്. കോളേജുകളില്‍ 60 ശതമാനത്തിലധികവും പെണ്‍കുട്ടികളാണ്. പിന്നീട് ഇവര്‍ വീട്ടമ്മമാരും മറ്റും മാത്രമായി മാറുന്നത് ഉണ്ടാക്കിയേക്കാവുന്ന കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍ വലിയ തോതില്‍ നാം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കുടുംബ ഭദ്രതയെ സ്വാധീനിക്കുന്ന രീതിയില്‍ സ്ത്രീകള്‍ അസംതൃപ്തരാവുക എന്നേടത്ത് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വീട്ടമ്മമാര്‍ തൊഴില്‍ തേടുന്നതും ചെയ്യുന്നതും അവരില്‍ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വര്‍ധിക്കുന്നതിന് കാരണമാകും.…

കേരളബ്രാഹ്മണരുടെ അറുപത്തിനാല് ആചാരങ്ങൾ

പുരാതനകേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച സാമൂഹ്യ നിയമങ്ങളാണ് കേരളബ്രാഹ്മണരുടെ 64 ആചാരങ്ങൾ .ഇൗ ആചാരങ്ങളാണ് നമ്പൂതിരിമാരെന്ന കേരളബ്രാഹ്മണരെ മറ്റു ഇന്ത്യന്‍ ബ്രാഹ്മണരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. നമ്പൂതിരിമാർക്കുപോലും ആചാരലംഘനത്തിന് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമായിരുന്നു . ക്ഷത്രിയരായ കേരളത്തിലെ അധികാരി വർഗ്ഗത്തിനുപോലും ഇൗ ആചാരമര്യാദകൾ ലംഘിക്കാൻ അശക്തരായിരുന്നു .ശങ്കരൻ രചിച്ചുവെന്ന് നമ്പൂതിരിമാർ വിശ്വസിക്കുന്ന ശാങ്കരസ്മൃതി (ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അദ്വൈത സിദ്ധാന്തക്കാരനായ ശങ്കരനല്ല അതേ നാമധാരിയായ എതോ നമ്പൂതിരിയാണ് ശാങ്കരസ്മൃതിയുടെ ഉപജ്ഞാതാവ് ) എന്ന പുസ്തകമാണത്രേ മനുസ്മൃതിപോലെ കേരളബ്രാഹ്മണരുടെ ജീവിതനിയമപുസ്തകമായത് അതിലെ 64 ആചാരങ്ങളാണ് ഇവ.


1- ദന്തധാവനം കോലുകൊണ്ട് പാടില്ല . 2-ഉടുവസ്ത്രങ്ങൾ ധരിച്ച് സ്നാനം ചെയ്യരുത്  3-കുളി കഴിഞ്ഞ് ഉടുവസ്ത്രങ്ങൾകൊണ്ട് ദേഹം തോർത്തരുത് . 4-ഉഷഃസന്ധ്യയ്ക്കു മുൻപേ കുളിക്കരുത് . 5-സ്നാനം നടത്തി ദേഹശുദ്ധി വരുത്താതെ ഭക്ഷണം പാകം ചെയ്യരുത് . 6-തലേന്ന് രാത്രിയില്‍ എടുത്തുവെച്ച വെള്ളം പിറ്റേദിവസം ഉപയോഗിക്കരുത് . 7-സ്നാനം , ജപം മുതലായവ ചെയ്യു…

നമുക്ക് കുറഞ്ഞ ചിലവില്‍ സ്വന്തമായി CCTV ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്യാം

CCTV വീഡിയോ സർവലൈൻസ് സംവിധാനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും സർവ്വ സാധാരണമായിരിക്കുകയാണല്ലോ. ചെറിയ കടകളിൽ മുന്തൽ വീടുകളിൽ വരെ ചെറുതും വലുതുമായ സി സി ടിവി യൂണിറ്റുകൾ പരക്കെ ഉപയോഗിക്കപ്പെടുന്നു. ഏതെങ്കിലും കടയിൽ മോഷണം നടന്നാൽ പോലിസുകാർ ‘ എന്താ സി സി ടിവി വയ്ക്കാത്തതെന്ന്?’ ചോദിച്ച് കടയുടമകളെ കുറ്റപ്പെടുത്തുന്നതും പതിവാണ്‌ .

എവിടെയൊക്കെ സി സി ടി വി വയ്ക്കാം വയ്ക്കാതിരിക്കാം എന്നതിനെക്കുറിച്ചൊക്കെ പ്രത്യേകമായി പതിപാദിക്കുന്ന നിയമങ്ങളൊന്നും നമ്മുടെ രാജ്യത്ത് നിലവിൽ ഇല്ല. സി സി ടി വിയും സ്വകാര്യതയും തമ്മിൽ വലിയ ബന്ധം ഉള്ളതിനാൽ പൊതു ഇടങ്ങളിൽ ഇവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് ഒരു ചർച്ചാ വിഷയവുമാണ്‌.

എനിക്ക് എന്റെ വീട്ടിലെ ടോയ്‌‌ലെറ്റിൽ വരെ സി സി ടിവി കാമറ വയ്ക്കുന്നതിൽ യാതൊരു നിയമ തടസ്സവും ഇല്ല. പക്ഷേ ഒരു പബ്ലിക് ടോയ്‌‌ലറ്റിൽ ആയാൽ അത് മറ്റ് പല നിയമ ലംഘനങ്ങളുടെയും പരിധിയിൽ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനായി പ്രത്യേകം ഒരു നിയമം ഇല്ലെങ്കിലും പൊതുവെ സർവലൈൻസ് കാമറകൾ ഫിറ്റ് ചെയ്തിടത്തൊക്കെ ” You are under CCTV surveillance” തുടങ്ങിയ മുന്നറിയിപ്പ് ബോഡുകൾ കാണാം.

ഇത് കുറ്റവാളികളെ കുറ്റം ചെയ്യുന്ന…