Skip to main content

മൗണ്ട് ഹുയാഷാന്‍ - ലോകത്തെ ഏറ്റവും അപകടകരമായ നടപ്പാത

ലോകത്തെ ഏറ്റവും അപകടകരമായ നടപ്പാത; ജീവന്‍ മുറുകെ പിടിച്ച് മാത്രമേ ഇവിടുത്തെ അവിസ്മരണീയ കാഴ്ചകള്‍ കാണാന്‍ കഴിയൂ. കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാത, കുത്തനെയുള്ള ഗോവണികള്‍,ഒരേ കാലും സൂക്ഷിച്ച് എടുത്ത് വയ്‌ക്കേണ്ട ചെറു തുരങ്കങ്ങള്‍. താഴേക്ക് നോക്കുമ്പോള്‍ തകലകറക്കം അനുഭവപ്പെട്ടുത്തുന്ന മലമുകളിലെ കാഴ്ച. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ പൊടി പോലും കിട്ടില്ല, ഇതാണ് ചൈനയിലെ മൗണ്ട് ഹുയാഷാന്‍. ലോകത്തിലെ ഏറ്റവും അപകടകരമായ നടപ്പാത. സാഹസികരുടെ പ്രിയ ക്രേന്ദ്രമാണ് ഇവിടം..


സന്ദര്‍ശകരുടെ പ്രവാഹമുള്ള ഹുയാഷാന്‍ എന്ന ഭീമന്‍ മലനിര. മലയിലൂടെയുള്ള കുത്തനെയുള്ള ഗോവണികള്‍, മലയിടുക്കുകളില്‍ മരവും കമ്പിയും കൊണ്ട് നിര്‍മ്മിച്ച കഷ്ടിച്ച് ഒരാള്‍ക്ക് പടി പടിയായി നടക്കാന്‍ കഴിയുന്ന പാത,പാറക്കെട്ടുകളെ പുണര്‍ന്ന് പടി പടിയായി കയറേണ്ട ഇടുങ്ങി നടപാതകളും ശ്വാസം നിലപ്പിക്കുന്നതാണ്. ഒരു ജീവന്‍ മരണപോരാട്ടം പോലെയാണ് ഈ ദുര്‍ഘട പാതയിലേക്കുള്ള യാത്ര. മതിയായ സുരക്ഷകളോട് കൂടിയാണെങ്കില്‍ പോലും, ഈ പാറക്കെട്ടുകള്‍ക്കിടയിലെ തൂക്കു പാലത്തിലൂടെ നടക്കാന്‍ അസാമാന്യ മനക്കട്ടി വേണം ഈ മലനിരകള്‍ കയറാന്‍.നിങ്ങളിലെ അതിസാഹസികനെ പുറത്തേടുക്കാനുള്ള ഒരു അവസരമാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉള്ളത്. അഞ്ച് കൊടുമുടികളില്‍ നിന്നും ഉയര്‍ന്ന് 7,087 അടി ഉയരത്തിലാണ് മൗണ്ട് ഹുയാഷാന്‍ നിലകൊള്ളുന്നത്. ലോകത്തെ ഏറ്റവും ദുര്‍ഘടമായ ഈ നടപ്പാതയില്‍ അപകടങ്ങള്‍ ഇപ്പോഴും പതിയിരിക്കുന്നു.


മൗണ്ട് ഹുയാഷാനില്‍ പ്രതിവര്‍ഷം 100 ജീവനുകള്‍ നഷ്ടപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഈ കണക്കുകള്‍ ഒന്നും സഞ്ചാരികളുടെ ഇങ്ങോട്ടുള്ള വരവിനെ സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. ഇന്നും ഇങ്ങോട്ടുള്ള സഞ്ചാരികളുടെ ഒഴുക്കിന് ഒട്ടും കുറവില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ നടപാത സാഹസികര്‍ സ്വപ്‌നം കാണുന്ന ഇടം കൂടിയാണത്.മലമുകളില്‍ സ്ഥിതി ചെയ്യുന്ന താവോ ബുദ്ധ സന്യാസിക്കളുടെ ക്ഷേത്രത്തിലേക്കാണ് ഈ യാത്ര ചേന്ന് അവസാനിക്കുന്നത്. സന്യാസികളുടെയും തീര്‍ത്ഥടകരുടെയും സൗകര്യത്തിനായി നിര്‍മ്മിച്ച കോവണിപ്പടികളാണ് ഇവിടെ ഉള്ളത്. സൗകര്യം എന്ന് പറയുമ്പോള്‍ അത് അത്ര ആര്‍ഭാടത്തിലുള്ളതാവും എന്ന് ചിന്തിക്കരുത്. വളരെ ഭുര്‍ഘടം പിടിച്ച വഴിയില്‍ ഒരു കാല്‍ എടുത്ത് വയ്ക്കാന്‍ കഴിയുന്ന ഒരു പടി അത്ര മാത്രം..മൗണ്ട് ഹുയാഷാന്‍ മലമുകളിലെ ബുദ്ധക്ഷേത്രം കാരണം ഈ പാത ഒരു വിശുദ്ധ സ്ഥലം എന്നതിലുപരി സാഹസിക ഇഷ്ടപ്പെട്ടുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങലില്‍ ഒന്നായി ഇവിടം മാറ്റി കഴിഞ്ഞിരിക്കുന്നു. സാഹസികന്‍ എന്ന് അവകാശപ്പെട്ടുന്നവര്‍ക്ക് എല്ലാം തന്നെ ഈ യാത്ര പൂര്‍ത്തിയാക്കുന്നത് അവിശ്വസനീയമായ എന്നായിരുന്നു. 

മൗണ്ട് ഹുയാഷാന്‍ മലമുകളിലെ ബുദ്ധക്ഷേത്രത്തിലെ കാഴ്ചകള്‍ 
മൗണ്ട് ഹുയാഷാനില്‍ നിന്ന് അതിശയകരമായ സൂര്യോദയവും ഇവിടുത്തെ പ്രത്യേ കതയാണ്. മൗണ്ട് ഹുയാഷാന്‍ മലമുകളില്‍ നിന്നുള്ള സൂര്യോദയം ആ പാതയിലൂടെയുള്ള സഞ്ചാരികൾക്ക് കാഴ്ചക്ക് വളരെ പ്രിയപ്പെട്ടതാവുന്നു.

ചരിത്രം
മതപരമായി എറെ പ്രധാന്യമുള്ള ഒരു ഒരു പ്രദേശം കൂടിയാണ് ഇത് B.C രണ്ടാം നൂറ്റാണ്ടിൽ പഴക്കമുള്ള പക്കോവിന്റെ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഒരു ഡാവോയിസ്റ്റ് ക്ഷേത്രമുണ്ടായിരുന്നു ഇവിടെ - ഈ മലമുകളിൽ പാതാളത്തിന്റെ ദേവത ജീവിക്കുന്നു എന്ന് തവോയിസ്റ്റുകൾ വിശ്വാസിച്ചിരുന്നു - ഈ വിടെ നിരവധി ചൈനിസ് ഔഷധ സസ്യങ്ങൾ വളരുന്ന പ്രദേശമായതിനാൽ മരുന്നു കൾ കണ്ടൊത്തുന്നതിനും മറ്റും അന്വേഷകരുടെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇത്.


Comments

Popular posts from this blog

ജിദ്ദയിൽ ഭീമൻ സൈക്കിളിനെക്കുറിച്ച് അറിയാം…!!!

ജിദ്ദ : ജിദ്ദയിലെ ഫൈസലിയയിലെ ഭീമൻ സൈക്കിൾ ചിത്രത്തിലെങ്കിലും ഒരിക്കലെങ്കിലും കാണാത്തവരുണ്ടാകില്ല.
ജിദ്ദയുടെ തെരുവുകളിൽ കാണുന്ന നിരവധി ശില്പകലാരൂപങ്ങളിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്നതും ഏറെ അത്ഭുതപ്പെടുത്തുന്നതുമാണു ഈ സൈക്കിൾ. ലോകത്തിലെ ഏറ്റവും വലിയ ബൈ സൈക്കിൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.നിർമ്മാണ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ സൈക്കിളായി ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തപ്പെട്ടിരുന്നു. 40 വർഷങ്ങൾക്ക് മുംബ്‌ സ്പാനിഷ്‌ ശിൽപി ജൂലിയോ ലവന്റെ രൂപകൽപന ചെയ്തതാണു ഈ ബൈസൈക്കിൾ . ജിദ്ദയിലെ ബവാദിയിലെ പ്രിൻസ്‌ സൗദ്‌ അൽ ഫൈസൽ സ്ടീറ്റിലാണു സൈക്കിൾ സ്ഥിതി ചെയ്യുന്നത്. 15 മീറ്ററാണു സൈക്കിളിന്റെ ഉയരം. കിംഗ് ഫഹദ് റോഡ് ( ഷാറ സിത്തീൻ ) സിഗ്നൽ രഹിതമാക്കുന്ന പദ്ധതിയിൽ പാലം നിർമ്മിച്ചപ്പോൾ ഈ സൈക്കിൾ അപ്രത്യക്ഷമാകുമെന്ന് സൈക്കിൾ പ്രേമികൾ ഭയന്നിരുന്നെങ്കിലും സൈക്കിളിൻ്റെ സ്ഥാനം മാത്രം മാറ്റി പുന:സ്ഥാപിക്കുകയാണുണ്ടായത്.
കടപ്പാട്: www.livekerala24.com

രാജ്യസഭ തെരഞ്ഞെടുപ്പ് എങ്ങനെ?

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ…

കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം

ഓർമ്മത്താളിൽ മങ്ങിപ്പോയ ഒലന്തക്കളരി. (കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം) 350-ാം വാർഷിക സെമിനാർ പ്രബന്ധം.


കേരളത്തിൽ വൈദേശികആധിപത്യത്തിന്റെ കാലഘട്ടത്തിലുണ്ടായ സംസ്കാരിക സമന്വയത്തിന്റെ നല്ല ഫലങ്ങൾ ഉളവായത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണെന്നത് തർക്കമറ്റ വസ്തുതയാണ്. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാമുഖ്യം കൈവന്നിരുന്നു. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമെന്ന നിലയിൽ മലബാറിലും മേൽക്കോയ്മ എന്ന നിലയിൽ തിരുവിതാംകൂറിലുമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണസ്വാധീനം, അതതിടങ്ങളിൽ ആംഗ്ലിക്കൻ മിഷണറിമാർ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഭാഷാപഠന രംഗത്ത് മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിനുള്ള സാഹചര്യമുളവാക്കി. മലബാറിൽ ബാസൽ മിഷനും ദക്ഷിണ തിരുവിതാംകൂറിൽ എൽ.എം.എസും മദ്ധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് കോട്ടയത്ത് സി.എം.എസും ഈ മേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ നിലവിൽ പഠനവിധേയമായിട്ടുള്ളതാണ്. കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി AD 1817-ൽ കോളജ് ആരംഭിച്ചതും സി.എം.എസ് കോളജായി വളർന്ന് രണ്ടു നൂറ്റാണ്ടുകാലമായി വിദ്യാഭ്യാസരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്…